ഇന്നും മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിൽ സർക്കാർ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദേശം. അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കിഴക്കൻ കാറ്റിന്റെ വരവും തെക്കൻ തമിഴ്‌നാട് തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാൻ കാരണമായത്.