ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി  രാജ്യത്തിന് സമർപ്പിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി  രാജ്യത്തിന് സമർപ്പിച്ചു.  നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പങ്കെടുത്തു.

ഇതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്യാനും നിർമിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ . കൊച്ചി കപ്പൽശാല, വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയുമായി .

1961 -ൽ ഐ.എൻ.എസ് വിക്രാന്ത് എന്ന പേരിൽ ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ നാവികസേനയുടെ ഭാഗ മാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി നിർമിച്ച എച്ച്.എം.എസ് ഹെർക്കുലീസ് എന്ന കപ്പലാണ് ഇന്ത്യ വാങ്ങിയിരുന്നത്. ഈ വിമാനവാഹിനി കപ്പലിന്റെ ഓർമ ക്കാണ് തദ്ദേശീയമായി നിർമിച്ച കപ്പലിനും സമാ നമായ പേര് നൽകാൻ തീരുമാനിച്ചത്.