കുവൈത്ത് എയർവെയ്സ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവെയ്സ് കുവൈത്തിലേക്ക് കൊണ്ടുവരുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നു. രാജ്യത്ത്‌ കോവിഡ്‌ 20 റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ വ്യോമയാന അധികൃതർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ആണിത്. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം 35 ആയി പരിമിതപ്പെടുത്തി.

തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് കുവൈത്ത് എയർവെയ്സ് വെളിപ്പെടുത്തിയത്. ഗാർഹിക തൊഴിലാളികൾ, കുവൈത്ത്‌ ഇടത്താവളമാക്കുന്ന യാത്രക്കാർ എന്നിവരെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

നിലവിൽ രണ്ടാഴ്ച കാലത്തേക്കാണ് നിയന്ത്രണം കൊണ്ടുവന്നത് എങ്കിലും കുവൈത്തിലെ ആരോഗ്യ സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ ഇത്‌ പിന്നീട്‌ വീണ്ടും നീട്ടിയേക്കും. കുവൈത്തിൽ നിന്നും പുറത്തേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ബാധകമല്ല.