കുവൈത്ത് സിറ്റി: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ കുത്തിവെപ്പ് പുരോഗമിക്കുന്നതിനിടെ വാക്സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ആരോഗ്യവകുപ്പ് ആരോഗ്യവകുപ്പ് അധികൃതർ കോൾ സെൻറർ ആരംഭിച്ചു. വാക്സിനുമായോ കുത്തിവെപ്പ് സ്വീകരിക്കുന്നതുമായോ ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും 151 എക്സ്റ്റൻഷൻ 3 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് അധികൃതർ അറിയിച്ചു. നല്ലൊരു വിഭാഗം ജനങ്ങളും കുത്തിവെപ്പ് എടുക്കുന്നതിനോട് ആഭിമുഖ്യം പുലർത്തുന്ന ഉണ്ടെങ്കിലും, വാക്സിനേഷനെ സംശയത്തോടെ വീക്ഷിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട ഏതൊരു സംശയവും ദൂരീകരിക്കുന്നതിനായി പ്രത്യേക നമ്പറിൽ വിളിക്കാം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കുത്തിവെപ്പ് അപോയിമെൻറ്മായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ നമ്പറിൽ വിളിച്ച് സംശയ ദൂരീകരണം വരുത്താവുന്നതാണ്.