ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങി 2500 ഓളം വിദ്യാർത്ഥികൾ

കുവൈത്ത് / കൈറോ: 2500 ഓളം വിദ്യാർത്ഥികൾ ഈജിപ്തിൽനിന്നും കുവൈത്തിലേക്ക് വരുംദിവസങ്ങളിൽ മടങ്ങി വന്നേക്കും. ഈജിപ്ഷ്യൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് അർദ്ധ വർഷ അവധിക്കാലം അവസാനിക്കുന്നതുവരെ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇത്. വിവിധ സർവകലാശാലകളിലായി പഠിക്കുന്ന 2500 ഓളം വിദ്യാർത്ഥികൾ മടങ്ങിവരാൻ ആഗ്രഹിക്കുമ്പോഴും ഒരു വിഭാഗം വിദ്യാർത്ഥികൾ ഈജിപ്തിൽ തന്നെ തുടരുമെന്നും അറിയിച്ചു. ഈജിപ്തിനും കുവൈത്തിലും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയതിന്റെ പ്രതിസന്ധി വിദ്യാർത്ഥികളെ വളരെയധികം ബാധിക്കുന്നതായി ഈജിപ്തിലെ കുവൈത്ത് സ്റ്റുഡന്റ്സ് യൂണിയൻ മേധാവി അഹ്മദ് അൽ-ഷമ്മരി പറഞ്ഞു.
നേരിട്ടുള്ള ഫ്ലൈറ്റുകൾ നിർത്തലാക്കിയത് വിദ്യാർഥികൾക്ക് യാത്രാക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയം ഒന്നിലധികം തവണ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടും ഇതുവരെ ഒരു പരിഹാരവുമില്ലെന്നും അഹ്മദ് അൽ-ഷമ്മരി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി യാത്ര നിരോധനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
നിലവിൽ ഈജിപ്തിൽ പഠിക്കുന്നു വിദ്യാർത്ഥികളിൽ ആർക്കും തന്നെ എന്നെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അൽ-ഷമ്മരി പറഞ്ഞു.

പരീക്ഷകൾ മാറ്റിവച്ചതിന് ശേഷവും അവധിക്കാലത്ത് മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്ത നിരവധി വിദ്യാർത്ഥികൾ ഈജിപ്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായും വിദ്യാർത്ഥി യൂണിയൻ നേതാക്കൾ പറഞ്ഞു