ഗോപാലൻ രാവണീശ്വരത്തിന്റെ വിയോഗത്തിൽ കെ ഇ എ അനുശോചിച്ചു.

കുവൈത്ത് സിറ്റി : കാസർകോട് ജില്ലാ അസോസിയേഷൻ തുടക്കം മുതലേ ഉള്ള മെമ്പറും അബ്ബാസിയ ഏരിയാ കമ്മിറ്റിയുടേയും, സെട്രൽ കമ്മിറ്റിയുടേയും ഭാരവാഹിയായും പ്രവർത്തിച്ച ഗോപാലൻ രാവണീശ്വരത്തിന്റെ നിര്യാണത്തിൽ സൂം മീറ്റിംഗിലൂടെ കെ ഇ എ അനുശോചന യോഗം നടത്തി.
അസോസിയേഷന്റെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന ഗോപാലൻ കോവിഡ് കാലഘട്ടത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളുടെ സാഹചര്യത്തിൽ നാട്ടിലേക്ക് പോയതായിരുന്നു. അസുഖ ബാധിതനായ അദ്ധേഹം കഴിഞ്ഞ കുറച്ചു നാളുകളായി ഓക്സിജൻ മെഷീന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞുപോയത്, ഇടയ്ക് രോഗം കൂടിയതിന്റെ അടിസ്ഥാനത്തിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
ആക്ടിംഗ് പ്രസിഡന്റ് നാസർ ചുള്ളിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ഇ എ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, പ്രസിഡന്റ് പി എ നാസർ, രക്ഷാധികാരി മുഹമ്മൂദ് അപ്സര, ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി മുൻ ചെയർമാൻ അബൂബക്കർ, അനിൽ കള്ളാർ, മൊയ്തു ഇരിയ തുടങ്ങിയവരും അഡ്വൈസറി ബോർഡ് അംഗങ്ങൾ, സെട്രൽ കമ്മിറ്റി ഭാരവാഹികൾ, ഏരിയാ ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവരും അനുശോചനം അറിയിച്ച്‌ സംസാരിച്ചു. സുധൻ ആവിക്കര അനുശോചന പ്രമേയം വായിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു.