മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് വീണ് 5 പേർ മരിച്ചു

0
23

മുംബൈ: മുംബൈയില്‍ തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനില്‍നിന്നും ട്രാക്കിലേക്ക് വീണ് അഞ്ചുപേര്‍ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദിവ-കോപര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ദിശയിലേക്ക് പോകുന്ന ട്രെയിനിൽനിന്ന് 10-15 യാത്രക്കാർ താഴേക്ക് വീണതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രെയിനിൽ അസാധാരണ തിരക്കും യാത്രക്കാർ വാതിലുകളുടെ കമ്പിയിൽ തൂങ്ങിനിന്നതായും സൂചനയുണ്ട്. ട്രാക്കിൽ വീണ ഉടൻ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരിൽ 30-35 വയസ്സിനുള്ളിലുള്ളവരാണെന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ് അറിയുന്നു .ഇവരുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതിനായി നടപടികൾ നടക്കുന്നു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിനെത്തുടർന്ന്, മുംബൈ സബർബൻ റെയിൽവേയുടെ എല്ലാ ബോഗികളിലും ഓട്ടോമാറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചു.