കുവൈറ്റ് സിറ്റി : സൽമിയയിലെ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ വെറും 15 കുവൈത്ത് ദിനാർ മാത്രം ചെലവിൽ ഉയർന്ന നിലവാരമുള്ള 3D മാമോഗ്രാം പരിശോധന ലഭ്യമാക്കി.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും സമയബന്ധിതമായ ആരോഗ്യപരിശോധന ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഈ സേവനത്തിൽ ആധുനിക 3D മാമോഗ്രാഫി സാങ്കേതികവിദ്യയും AI സഹായവും സംയോജിപ്പിച്ച പരിശോധനയാണ് നടത്തുന്നത്. 3D സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിവിധ തലങ്ങൾ വ്യക്തമായി കാണാൻ സാധിക്കുകയും, ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി കണ്ടെത്താൻ കഴിയുകയും ചെയ്യുന്നു. ഇതുവഴി രോഗനിർണയം കൂടുതൽ വ്യക്തവും വിശ്വാസ്യതയുള്ളതുമാകുന്നു.
കൂടാതെ, ഇവിടെ ഉപയോഗിക്കുന്ന ലെസ്-പെയ്ൻ (കുറഞ്ഞ വേദന) സാങ്കേതികവിദ്യ സ്ത്രീകൾക്ക് കൂടുതൽ ആശ്വാസകരമായ പരിശോധനാനുഭവം നൽകുന്നു. പഴയ രീതികളോട് അനുബന്ധിച്ചുള്ള ഭയവും അസ്വസ്ഥതയും കുറയ്ക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾ ധൈര്യത്തോടെ പരിശോധനയ്ക്ക് എത്തിച്ചേരാൻ ഈ സംവിധാനം സഹായകരമാകുന്നു.ചെലവ് വളരെ കുറഞ്ഞതാണെങ്കിലും, പരിശോധനയുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിചയസമ്പന്നരായ മെഡിക്കൽ വിദഗ്ധർ, ആധുനിക ഉപകരണങ്ങൾ, ഉയർന്ന ഹൈജീൻ മാനദണ്ഡങ്ങൾ എന്നിവയോടെ ആണ് ഈ സേവനം ലഭ്യമാക്കുന്നത്.
“ആരോഗ്യം ഒരു ആഡംബരമല്ല, എല്ലാവർക്കും ലഭിക്കേണ്ട അവകാശമാണ്” എന്ന സന്ദേശത്തോടെയാണ് സൂപ്പർ മെട്രോ സൽമിയ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്നും സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും, പ്രത്യേകിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും, സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പരിശോധന ഉറപ്പാക്കുന്ന ഈ സംരംഭം പൊതുജനാരോഗ്യ രംഗത്ത് ഒരു മാതൃകയായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെട്രോ മാനേജ്‌മന്റ് അറിയിച്ചു.






























