കുവൈത്ത് സിറ്റി: ഫൈസർ-ബയോൺടെക് 5 വർഷം മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് വൈകാതെ ലഭിക്കുമെന്ന് എന്ന്് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഒരുക്കങ്ങൾ കുവൈത്തും ആരംഭിച്ചതായിിി പ്രാദേശിക മാധ്യമങ്ങൾ . യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും യൂറോപ്പിൽ നിന്നും ഫൈസർ-ബയോൺടെക് വാക്സിൻ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചാലുടൻ ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഗ്രൂപ്പിനുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായാണ് മാധ്യമ വാർത്തകളിൽ പറയുന്നത്.
പകർച്ചവ്യാധി നിയന്ത്രണ വിധേയമാക്കുന്ന സാഹചര്യം തുടരുന്നതിലൂടെ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, രണ്ടാം സെമസ്റ്ററിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും സ്കൂളുകളിലെത്തി തുടങ്ങും. 2,268 കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുകയും, കുട്ടികളിൽ ശക്തമായ പ്രതിരോധശേഷി വർദ്ധിച്ചെന്ന് ക്ലിനിക്കൽ പരീക്ഷണ ഡാറ്റ ലഭിച്ചതായും ഫൈസർ നേരത്തെ പ്രസ്താവിച്ചിരുന്നു.