കുവൈത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം ഫഹാഹീലിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം ഫഹാഹീലിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. കോട്ടയം വേലൂർ സ്വദേശി മുഹമ്മദ് അൻസാർ (45) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. മൃതദേഹത്തിന് 20 ദിവസത്തിലേറെ പഴക്കമുള്ളതായി അധികൃതർ പറഞ്ഞു, ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം അൻസാറിൻ്റെത് ആണെന്ന് ഉറപ്പിച്ചത്.

കുവൈത്തിൽ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിന് സമീപത്തായി ഇദ്ദേഹം ഇരിക്കാറുണ്ടായിരുന്നു എന്ന വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആണ് മൃതദേഹം കണ്ടെത്തിയത് ഭാര്യ ദുബൈയിൽ നഴ്സ് ആണ്. മക്കൾ രണ്ടുപേർ നാട്ടിലാണ് പിതാവ്: മുഹമ്മദ് ഇബ്രാഹിം. മാതാവ്: ബീമ ബീവി