കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ അപ്പാർട്ട്മെൻ്റിലെ കുളിമുറിയിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. അപ്പാർട്ട്മെൻറ് താമസിച്ചിരുന്ന യുവതിയുടെ ശരീരാവശിഷ്ടങ്ങൾ ആണ് കണ്ടെത്തിയത്. ഇതിന് 5 വർഷത്തോളം പഴക്കം വരും. ഇളയ സഹോദരിയെ അമ്മ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നതായി കാണിച്ച് സഹോദരൻ പോലീസിനെ സമീപിക്കുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു. 2016ൽ മകൾ മരിച്ചതായും ഭയം മൂലം ഇവർ പുറത്തു പറയാതിരുന്നതാണെന്നു മാണ് അമ്മ പറയുന്നത്.
അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കുകയും സഹോദരനെയും മാതാവിനെയും അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.





























