2000 ച.മീ വിസ്തൃതിയിൽ സ്മാർട്ട് കാർ പാർക്കിംഗ് സ്ഥാപിക്കും

കുവൈത്ത് സിറ്റി: ലിബറേഷൻ ടവറിനോട് ചേർന്നുള്ള പുതിയ പോസ്റ്റോഫീസ് കെട്ടിടത്തിനായി 2000 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്മാർട്ട് കാർ പാർക്കിംഗ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി.നിർദ്ദിഷ്ട സ്മാർട്ട് പാർക്കിംഗ് ലിബറേഷൻ ടവറിനും പുതിയ പോസ്റ്റ് കെട്ടിടത്തിനും സേവനം നൽകും. സ്മാർട്ട് പാർക്കിംഗ് ൽ 850 കാറുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും.