ബിജെപിയെ ഞെട്ടിച്ച് പ്രശാന്ത് കിഷോർ

കൊൽക്കത്ത: ബംഗാളിലെ രാഷ്ട്രീയ ആകാംഷ അവസാനിക്കുന്നില്ല. അടുത്ത സർക്കാർ ബി ജെ പിയുടേതാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയുടെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് ത്രീണമുൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്തെത്തി. ബംഗാളിൽ ബി ജെ പിക്ക് അനുകൂല ഹൈപ്പ് ഉണ്ടാക്കിയത് അവരെ പിന്തുണയ്ക്കുന്ന മാധ്യങ്ങളാണ്. എന്നാൽ ബംഗാളിൽ ബി ജെ പി രണ്ടക്കം കടക്കാൻ പാടുപെടുമെന്നാണ് കിഷോറിന്റെ പ്രവചനം. പ്രവചനം നടത്തിയ ട്വീറ്റ് സൂക്ഷിച്ച് വെയ്ക്കുക, ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചാൽ “ഈ വേദി ” വിടുമെന്നും കിഷോർ ഉറപ്പ് പറയുന്നു.

പ്രവചനം പരാജയപ്പെട്ടാൽ ട്വിറ്റർ വിടുമെനാണോ , തിരഞ്ഞടുപ്പ് തന്ത്രങ്ങൾ മെനയുന്ന പണി ഉപേക്ഷിക്കുമെന്നാണോ എന്ന് വ്യക്തതയില്ല. എന്തായാലും 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറുമായി ബിജെപി വീണ്ടുമൊരു ഏറ്റമുട്ടലിന് തയ്യാറെടുത്ത് കഴിഞ്ഞു.

ബിജെപിയുടെ ബംഗാളിൽ സുനാമി അടിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കിയതിന് ശേഷം രാജ്യത്ത് നിന്ന് ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ പുറത്തേയ്ക്ക് എറിയേണ്ടി വരുമെന്ന് ബംഗാളിന്റെ ചുമതലയുളള ബി ജെ പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർജ്ജിയ പറഞ്ഞു.