ഒരാഴ്ചക്കിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 662 പ്രവാസികളെ

കുവൈത്ത് സിറ്റി : ഇക്കഴിഞ്ഞ ഒക്ടോബർ 17 മുതൽ ഉള്ള ഒരാഴ്ചക്കിടെ കുവൈത്തിൽ നിയമലംഘനത്തിന് പിടിയിലായ 662 പ്രവാസികളെ നാട് കടത്തി. ഇതിൽ 447 പേർ പുരുഷന്മാരും 215 സ്ത്രീകളുമാണുള്ളത്. റെസിഡൻസി നിയമ ലംഘനങ്ങൾക്ക് പിടിയിലാകുന്നവരെ വെറും 3 ദിവസത്തിനകം നാട് കടത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി സബാഹിൻ്റെ നിർദേശാനുസരണമാണ് നാടുകടത്തിയ പ്രവാസികളുടെ കണക്ക്കൾ പുറത്ത് വിട്ടത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്നന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് പിടിയിലായവരെ നാട് കടത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്.