കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെപിസി) ഡയറക്ടർ ബോർഡ്, 60 വയസ്സ് പിന്നിട്ട അല്ലെങ്കിൽ 35 വർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കിയ മേധാവിമാരുടെ സേവന കാലാവധി പുതുക്കില്ലെന്ന് തീരുമാനിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എണ്ണക്കമ്പനി മേധാവികൾ, മാനേജിംഗ് ഡയറക്ടർമാർ, മാനേജർമാർ ( ഏതാനും മാസങ്ങൾക്കുള്ളിൽ 60 വയസ്സ് തികയുകയോ അതിൽ എത്തുകയോ ചെയ്യുന്നവരെ ) എന്നിവരെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി . യുവജനങ്ങൾക്ക് അവസരം നൽകുന്നതിനായാണിത് .