ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ചൊവ്വാഴ്ച കുവൈത്ത് തീരത്തെത്തും

0
70

കുവൈത്ത് സിറ്റി: ഇന്ത്യൻ നാവികസേനയുടെ 3 കപ്പലുകൾ കുവൈത്ത് സന്ദർശിക്കുന്നു.INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവയാണ് ഒക്ടോബർ 4, 5, 6 തീയതികളിലായി ഷുവൈഖ് തുറമുഖത്ത്  എത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. കുവൈത്തിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക്  ഈ മൂന്ന് ദിവസങ്ങളിൽ കപ്പലുകൾസന്ദർശിക്കാം. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. https://forms.gle/c9KMxtevQSunEghx8  സാധുവായ സിവിൽ ഐഡിയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാം