കാർ മോഷണക്കേസിൽ ഭാര്യയെ കുറ്റവിമുക്തയാക്കി

കുവൈത്ത് സിറ്റി: ഭര്‍ത്താവിന്റെ ആഡംബര കാര്‍ മോഷ്ടിച്ചെന്ന പരാതിയിൽ ഭാര്യ കുറ്റക്കാരിയല്ലെന്ന് കോടതി. ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയ കാർ തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. വിഷയം രമ്യമായി പരിഹരിക്കാന്‍ ഭർത്താവ് ശ്രമിച്ചിരുന്നതായും എന്നാൽ ഭാര്യ അതിന് തയ്യാറായില്ലെന്നും വാദിഭാഗം കോടതിയിൽ ഉന്നയിച്ചു. ഇരുവരും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി . എന്നാല്‍ കാര്‍ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തിരികെ കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ ഭാര്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്