കുവൈത്ത് സിറ്റി : കുവൈത്തിലെ റെഡ് ക്രസൻറ് സൊസൈറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റമദാൻ മാസത്തിൽ ഓരോ ദിവസവും ആവശ്യക്കാർക്ക് 2000 ഭക്ഷണ കിറ്റുകൾ എത്തിച്ചുകൊടുക്കുന്നു. റമദാൻ മാസത്തിൽ അറുപതിനായിരം ഭക്ഷണ കിറ്റുകൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.
കുവൈത്തിലുടനീളമുള്ള നിരവധി പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സുരക്ഷാ ഗാർഡുകൾക്കും അസോസിയേഷൻ ഭക്ഷണം വിതരണം ചെയ്തതായി റെഡ് ക്രസന്റ് സൊസൈറ്റിയിലെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ഖാലിദ് അൽ സായിദ്് അറിയിച്ചു. റെഡ് ക്രോസ് സൊസൈറ്റിയുടെ വാർഷിിിിക പരിപാടിയുുടെ ( ഇഫ്താർ അൽ ഫാസ്റ്റിംഗ) ഭാഗമായാണ് അംഹാര പ്രദേശം ഉൾപ്പെടെ കുവൈത്തിലെ നിരവധി തൊഴിൽ മേഖലകളിൽ നോമ്പുതുറ ഭക്ഷണംം വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.