കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണവും വിമാന സർവീസുകളും വർധിച്ചു.
വിമാനത്താവള പ്രവർത്തന ശേഷി പൂർണതോതിലാക്കാൻ അനുമതി നൽകിയ ശേഷമുള്ള അഞ്ചുദിവസത്തിൽ 65,759 പേർ യാത്ര ചെയ്തു. _നവംബർ ആദ്യവാരം മുതൽ കൂടുതൽ സർവീസുകളും യാത്രക്കാരും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് ദിവസത്തിൽ ഇൻകമിങ് യാത്രക്കാരേക്കാൾ കൂടുതലായിരുന്നു രാജ്യത്തിന് പുറത്തുപോയവർ. 28,228 പേർ കുവൈത്തിലേക്ക് വന്നപ്പോൾ 31,516 പേർ പുറത്തുപോയി. 5015 പേർ കുവൈത്ത് വിമാനത്താവളം ട്രാൻസിറ്റ് കേന്ദ്രമാക്കി മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചു. അഞ്ചുദിവസത്തിൽ 521 വിമാനങ്ങളാണ് സർവീസ് നടത്തിയത്.
Home Middle East Kuwait കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണവും വിമാന സർവീസുകളും വർധിച്ചു :





























