തിങ്കളാഴ്ച പുലർച്ചെ രണ്ടാംഘട്ട ശത്രു ഡ്രോൺ ആക്രമണവും ചെറുത്ത് കുവൈത്ത് വ്യോമ പ്രതിരോധ സേന

0
17

കുവൈറ്റ് സിറ്റി : ഇറാന്റെ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ രണ്ടാംഘട്ട ശത്രു ഡ്രോൺ ആക്രമണത്തെയും കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി
പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു ഡ്രോണുകളെ തടയുന്നതിന്റെയും നിർവീര്യമാക്കുന്നതിന്റെയും ഭാഗമായാണെന്ന് വ്യക്തമാക്കി.

പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.