ഇസ്ലാഹി സെൻറർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
124

കുവൈറ്റ് : ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ജലീബ് യൂണിറ്റ് ജനറൽ ബോഡി യോഗവും 2025 വർഷത്തെ തിരെഞ്ഞെടുപ്പ് സംഗമവും നടന്നു. 025 വർഷത്തെ പുതിയ ഭാരവാഹികളായി ജംഷിർ തിരുനാവായ (പ്രസിഡണ്ട്), മഷഹൂർ കൊയിലാണ്ടി (ജനറൽ സെക്രട്ടറി), ബഷീർ വണ്ടൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഇ എ റഷീദ് (വൈസ് പ്രസിഡന്റ്), ആരിഫ് പുളിക്കൽ (ഓർഗനൈസേഷൻ), കുഞ്ഞുമുഹമ്മദ് എടപ്പാൾ (എജുക്കേഷൻ), ഫൈസൽ വളാഞ്ചേരി (ദ്ദഅവ), ഇബ്രാഹിം കുളിമുട്ടം (ക്യു എൽ എസ്), നഹാസ് മങ്കട (വെൽഫെയർ), മുർഷിദ് അരീക്കാട്, ഇബ്രാഹിം കൂളിമുട്ടം (സെൻട്രൽ കൗൺസിലർ).യോഗത്തിൽ ഇബ്രാഹിം കൂളിമുട്ടം അധ്യക്ഷത വഹിച്ചു. മുർഷിദ് അരീക്കാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബഷീർ വണ്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ഇലക്ഷൻ അംഗങ്ങളായ അനസ് മുഹമ്മദ്, ഇമ്രാൻ കൊയിലാണ്ടി എന്നിവർ ഇലക്ഷൻ നിയന്ത്രിച്ചു. മുർഷിദ് സ്വാഗതവും ബഷീർ വണ്ടൂർ നന്ദിയും പറഞ്ഞു.