ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കഴിഞ്ഞമാസം ലഭിച്ചത് 6,782 പരാതികൾ

0
26

മാനവവിഭവശേഷി മന്ത്രാലയത്തിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുന്നതിനായുള്ള വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം മാത്രം വകുപ്പിൽ രജിസ്റ്റർ ചെയ്ത മൊത്തം പരാതികളുടെയും അഭ്യർത്ഥനകളുടെയുo എണ്ണം 6,782 ആയി.
2020 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം,
185 പരാതികളിൽ രണ്ട് കക്ഷികൾക്കും ഇടയിൽ രമ്യമായി പരിഹരിച്ചു, അതേസമയം ജുഡീഷ്യറിയിലേക്ക് റഫർ ചെയ്ത പരാതികളുടെ എണ്ണം 186 ൽ എത്തി.
രാജ്യത്ത്യ യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ എണ്ണം 464 ആണ് . ഗാർഹിക തൊഴിൽ നിയമന ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണം 1533 ഉം. ലൈസൻസുകൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം 933 ആണെന്നും അക്കൗണ്ടുകൾ സൂചിപ്പിക്കുന്നു. 23 ലൈസൻസുകളാണ് പുതുക്കിയതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു