ഇന്ത്യയില്‍  ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

0
149

ഇന്ത്യയില്‍  ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇരുവരുമായി സമ്പര്‍ക്കത്തില്ലുള്ള എല്ലാവരും നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരെയും ഉടന്‍ തന്നെ ഐസലേഷനിലേക്ക് മാറ്റി. ആശങ്ക വേണ്ടെന്നും രോഗവ്യാപന സാധ്യതയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.