രൺജീത്ത് വധം : 2 SDPI പ്രവർത്തകർ കൂടി പിടിയിൽ

0
153

ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത്ത് വധക്കേസില്‍ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട രണ്ടു എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. ഇവർ രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർ ഉള്‍പ്പെടെ ആകെ പിടിയിലായവരുടെ എണ്ണം 14 ആയി. ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് ഒരു സംഘം ആളുകൾ രൺജീത്തിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.