ഇന്ത്യയില്‍ 17 നഗരങ്ങളിലായി 3 ലബോറട്ടറികള്‍ക്ക്‌ പിസിആര്‍ പരിശോധനക്ക്‌ അംഗീകരം

കൂവൈത്ത്‌ സിറ്റി: ഇന്ത്യ,‌ ഫിലിപ്പീന്‍സ്,‌ ബംഗ്ലാദേശ്,‌ നേപ്പാള്‍ എന്നീരാജ്യങ്ങളിരലെ 26 നഗരങ്ങളിലും സംസ്ഥാനങ്ങളിലെയുമായി ആശുപത്രികളും ലബോറട്ടികളിലുമായി ഉള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പിസിആര്‍ പരിശോധന ഫലങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള മുന സംവിധാനത്തില്‍ ലിങ്ക്‌ ചെയ്‌തു.

ഇന്ത്യയില്‍ 17 നഗരങ്ങളിലായി 3 ലബോറട്ടറികള്‍ക്കാണ്‌ പിസിആര്‍ പരിശോധനക്ക്‌ അംഗീകരം അവ ഇപ്രകാരം,

കാലിക്കറ്റ്‌, കണ്ണൂര്‍,കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത അഹ്മ്‌മദബാദ്‌, ഗോവ എന്നിവിടങ്ങളില്‍ മെട്രോപൊലിസ്‌ ലബോറട്ടറിക്കാണ്‌ അംഗീകാരം.
മുംബൈ, നവിമുംബൈ, പൂനെ എന്നിവിടങ്ങളില്‍ സബര്‍ബന്‍ ഡയഗ്നോസ്‌റ്റിക്‌ സെന്റര്‍
ഗുരുഗ്രാം, നോയിഡ, ഹൈദ്രാബാദ്‌ എന്നിവിടങ്ങളില്‍ തൈറോകെയര്‍ ടെക്‌നോളജിസ്‌ ലിമിറ്റഡ്‌ ലബോറട്ടറി.

ബഹ്‌റൈനില്‍ പരിശോധനകള്‍ നടത്തേണ്ടത്‌ ജഫൈറിലെ ബഹ്‌റൈന്‍ സ്‌പെഷ്യലിസ്റ്റ്‌ ഹോസ്‌പിറ്റല്‍, യുഎഇ യില്‍ ദുബൈയിലും അബുദാബിയിലും ബുര്‍ജീല്‍ ലബോറട്ടറി, ഷാര്‍ജയില്‍ മെഡോര്‍ ഹോസ്‌പിറ്റില്‍.

ബംഗ്ലാദേശില്‍ ധാക്കയിലെ പ്രാവ്‌ാ ഹെല്‍ത്ത്‌ ലബോറട്ടറി.

നേപ്പാളില്‍ കാഠ്‌മണ്‌ഠുവിലെ എച്ച്‌എഎംഎസ്‌

അതേസമയം, ഖത്തര്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍ പിസിആര്‍ പരിശോധനകള്‍ മുനയുമായി മെഡിക്കല്‍ യൂട്ടിലിററി നെററ്വര്‍ക്ക്‌ അക്രഡിറ്റര്‍ ലിങ്കുചെയ്യുന്നത്‌ നടപ്പാക്കേണ്ട തീയ്യതികളില്‍ മാറ്റം വരുത്തയതായി ഡയറക്ടറേററ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.