തുടരന്വേഷണത്തിന് മൂന്ന് മാസം വേണമെന്ന് സര്‍ക്കാര്‍; അനുവദിക്കരുതെന്ന് ദിലീപ്

0
143

നടിയ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര  ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം ഇത് അനുവദിക്കരുതെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.   തുടരന്വേഷണത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ കെട്ടിച്ചമക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു.അന്വേഷണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടരന്വേഷണം തടയരുതെന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ അടുത്ത സുഹൃത്താണ് വെളിപ്പെടുത്തില്‍ നടത്തിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളെയും പുറത്ത് കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.