ഉപയോഗിച്ച 40,000 പേനകൾ കൊണ്ട് കുവൈത്ത് ടവറിന്റെ മാതൃക സൃഷ്ടിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മംഗഫിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ (ഐഐഎസ്) വിദ്യാർത്ഥികൾ ഉപയോഗിച്ച പേനകൾ കൊണ്ട്  കുവൈത്ത് ടവറിന്റെ  മാതൃക നിർമ്മിച്ചു. വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച നാൽപതിനായിരത്തോളം പേനകൾ ഉപയോഗിച്ചാണ് 9.44 മീറ്റർ ഉയരമുള്ള കുവൈറ്റ് ടവർ മാതൃക സൃഷ്ടിച്ചത്. പാഴ്‌വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനുപകരം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടെ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി

സ്കൂളിലെ ചിത്രകലാ അധ്യാപകൻ രാമചന്ദ്രൻ്റെതാണ് ആശയം, രണ്ടുവർഷം എന്ന് അദ്ദേഹം ഇത് കുട്ടികളുമായി പങ്കുവെച്ചു. ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ വിദ്യാർത്ഥികളോട് പറഞ്ഞു. എന്നാൽ, കൊറോണ വ്യാപനം പദ്ധതി വൈകിപ്പിച്ചുവെങ്കിലും 40,000-ത്തിലധികം ഉപയോഗിച്ച പേനകൾ കുട്ടികൾ ശേഖരിക്കുകയും കുവൈത്ത് അവരുടെ മാതൃക പുനർ നിർമ്മിക്കാൻ സാധിക്കും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ  ഘടന നിർമ്മിക്കാൻ ഏകദേശം മൂന്ന് മാസമെടുത്തതായും. വിദ്യാർത്ഥികളുടെ പരിപൂർണ്ണ പിന്തുണയും അധ്വാനവും ഇതിന് പിന്നിൽ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.