കോവിഡിന് എതിരായ പ്രതിരോധകുത്തിവെപ്പ് ക്യാംപെയിനെ പ്രകീർത്തിച്ച് കുവൈത്ത് അമീർ

0
43

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ക്യാംപെയിനെ പ്രകീർത്തിച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ്. ക്യാംപെയിന് തുടക്കം കുറിച്ചതിനും ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചതിനും അമീർ പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ലോകാരോഗ്യ സംഘടനകളുടെ അംഗീകാരത്തിനുശേഷം വാക്സിൻ സ്വീകരിക്കാൻ പൗരന്മാരെയും പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ഉയർന്ന ദേശീയ സംരംഭം വലിയ സ്വാധീനം ചെലുത്തുമെന്ന് അൽ-ഖാലിദിന് അയച്ച സന്ദേശത്തിൽ അമീർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ ആരംഭിക്കുന്നതിന് ശ്രമകരമായി ഇടപെട്ട മന്ത്രിസഭയിലെയും ആരോഗ്യ മന്ത്രാലയത്തിലെയും സമിതികൾക്കും അമീർ നന്ദി രേഖപ്പെടുത്തി..
കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹ്മദും സനമായ സന്ദേശം പ്രധാനമന്ത്രിക്ക് അയച്ചു.