ഷോപ്പിംഗ്‌ ഗിഫ്റ്റ് പദ്ധതിയുമായി ലുലു

കുവൈത്ത് സിറ്റി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ്‌ ഗിഫ്റ്റ് കാര്‍ഡ് പദ്ധതി തുടങ്ങി. “വണ്‍ ഗിഫ്റ്റ് അണ്‍ലിമിറ്റഡ് ചോയിസ് ” പദ്ധതി കഴിഞ്ഞ ദിവസം ലുലു അല്‍ റായ് ശാഖയില്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ വില്‍പ്പന അല്‍ വസാഹ് ടീ പ്രതിനിധികള്‍ നല്‍കി നിര്‍വ്വഹിച്ചു. ഉപഭോതാക്കളുടെ വിശേഷ ദിവസങ്ങളില്‍ സമ്മാനിക്കുവാന്‍ കഴിയുന്ന രീതിയില്‍ 10,25,50 ദിനാര്‍ കാര്‍ഡുകളാണ് ലഭ്യമായിട്ടുള്ളത്. ഒരു വര്‍ഷത്തെ കാലാവധിയാണ് കാര്‍ഡിനുണ്ടാകുക. ഒറ്റ തവണയായോ പല തവണകളായോ കാര്‍ഡ് ഉപയോഗിക്കുവുന്നതാണെന്ന് ലുലു മാനേജുമെന്റ് പ്രതിനിധികള്‍ അറിയിച്ചു.