ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദ സാദ്ധ്യത, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

0
117

ഒക്ടോബര്‍ 15 മുതല്‍ 19 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാദ്ധ്യത. ചക്രവാതചുഴി, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. ഇതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ വ്യാപക മഴ ലഭിച്ചേക്കുമെന്ന് പ്രവചിക്കുന്നത്.ഒക്ടോബര്‍ 17,18 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.