വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം

0
119

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ പശുവിനെ കൊന്നു, കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. അടുപ്പിച്ചായി പ്രദേശത്ത് കടവുയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ  വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതായിട്ടാണ് വിശ്വാസികൾ പറയുന്നത്. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന്റെ ജീവന്‍ പോയി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്.