ഡോ. സിവി ആനന്ദബോസ് ബം​ഗാൾ ഗവർണർ

0
178

മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സിവി ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പ് ഇറക്കി.

പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ച വ്യക്തിയാണ് ഇദ്ദേഹം. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്.