ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ്

0
143

ലക്ഷദ്വീപ് എം പിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവ്. 2009 ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ പടനാഥ് സാലിഹിനെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്. രാഷ്ട്രീയ പ്രേരിതമാണെന്നും സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഫൈസൽ പറഞ്ഞു.