കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും വിമാന സർവീസുകൾക്കായി അനുവദിച്ച സീറ്റ് പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതായി കുവൈറ്റ് ജസീറ എയർവേസ് സിഇഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു. ആഴ്ചയിൽ 12,000 യാത്രക്കാർ എന്ന പരിധി വർധിപ്പിക്കൂന്നത് സംബന്ധിച്ചാണ്ചർച്ച .
ഇന്ത്യയിലെ ദേശീയ വർത്താ ഏജൻസി ആയ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. “കുവൈത്തും ഇന്ത്യയും തമ്മിലുള്ള കരാർ അനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് ആഴ്ചയിൽ 12,000 സീറ്റുകൾ ആണ് അനുവദിച്ചത്. 2007 ലെ കരാർ പ്രകാരമാണ് ഈ പരിധി നിശ്ചചയിച്ചത്. അക്കാലത്ത് കുവൈറ്റിൽ 3 ലക്ഷം ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഇന്ന് കുവൈറ്റിൽ ഏകദേശം 11 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, അതിനർത്ഥം ഈ പരിധി നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ കണക്കിലേക്ക് ഉയർത്തേണ്ടത് ആവശ്യമാണ്എന്നും അദ്ദേഹം പറഞ്ഞു.






























