കുവൈറ്റ് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം ഡിസംബർ മാസത്തിൽ ഇതുവരെ മൊത്തം 3,375 പ്രവാസികളെ നാടുകടത്തി.പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 1,991 പുരുഷന്മാരെയും 1,384 സ്ത്രീകളെയും ആണ് നാടുകടത്തിയത്. ഇതിൽ ഭൂരിഭാഗവും റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരായിരുന്നു, മറ്റുള്ളവർ ഒന്നുകിൽ നാമമാത്ര തൊഴിലാളികളോ അല്ലെങ്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവരോ പൊതു ധാർമ്മികത ലംഘിച്ചവരോ ആയിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു.






























