കുവൈറ്റ് സിറ്റി: വഫ്രയിൽ തൻ്റെ പിതാവിൻ്റെ കന്നുകാലി തൊഴുത്തിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ പൗരന് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ജഡ്ജി സാലിഹ് അൽ മുറൈഷിദിൻ്റെ നേതൃത്വത്തിലുള്ള കാസേഷൻ കോടതി ശരിവച്ചു. പ്രതിയാണ് ഇര മരിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിൽ വിളിച്ച് അറിയിച്ചത്. എന്നാൽ സംഭവസ്ഥലത്ത് എത്തിയ അഹമ്മദി പോലീസ് സ്റ്റേഷനിൽ ഓഫീസർമാർക്ക് സംശയം തോന്നുകയും അവർ നടത്തിയ അന്വേഷണത്തിനോടുവിൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.






























