കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് ആശുപതിയിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് ആണ് മരിച്ചു . സംഭവത്തില്‍ കടയുടമ കെഎസ്ഇബിക്കെതിരെ ആരോപണമുടയര്‍ത്തി. കടയുടമ പിമുഹമ്മദ് തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞദിവസം രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂട്ടര്‍ കേടായപ്പോള്‍ കടയില്‍ കയറി നില്‍ക്കുകയായിരുന്നു യുവാവ്. പിന്നാലെ കടയുടെ തൂണില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
.
































