കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു

0
141

കുവൈറ്റ്‌ സിറ്റി : കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലിയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ (അദാവി അഞ്ചനേയ ബദാവനെ) സ്വദേശിനി മുബാഷിറ (34) ആണ് കഴുത്തിൽ കത്തി കുത്തിയിറക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ടത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.