ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി, ഭാര്യാസഹോദരൻ ഉൾപ്പെടെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു.

0
26

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ സൈനികപ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം.പാകിസ്ഥാനിലെയും പാക്-നിയന്ത്രിത കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള സംയുക്ത സൈനികാക്രമണത്തിളുടെയാണ് ഇത് നടത്തിയത്.ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ നേതാവ് മൗലാന മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ 14 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ സഹോദരി, ഭാര്യാസഹോദരൻ എന്നിവരും ഉൾപ്പെടുന്നുവെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയിൽ പെട്ടിട്ടുള്ള അസ്ഹറിന്റെ കുടുംബാംഗങ്ങളാണ് ഇതിൽ അധികവും.