ഇസ്ലാമാബാദ്: പാകിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ സ്റ്റേഡിയം ഭാഗികമായി തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്താൻ ക്രിക്കറ്റ് ലീഗിന്റെ (പിഎസ്എൽ) മത്സരത്തിന് മുമ്പായി നടന്ന ഈ ആക്രമണത്തിൽ ഏഴ് പാക് വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിന് ശേഷം ഇസ്ലാമാബാദിൽ അലാറം സൈറണുകൾ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.നിലവില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്. ഇസ്ലാമാബാദിൽ വീണ്ടും ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ അടിയന്തര ഉന്നത യോഗം ചേർന്ന് സുരക്ഷാ സ്ഥിതി വിലയിരുത്തുകയാണ്.