മലപ്പുറത്ത് വീണ്ടും നിപാ ഭീതി ; യുവതി ഗുരുതരാവസ്ഥയിൽ

0
222

മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപാ വൈറസ് സംശയം. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചുമയും പനിയുമായി ചികിത്സയിലിരിക്കുന്ന വളാഞ്ചേരി സ്വദേശിനിയായ 42 വയസ്സുകാരിയിൽ നിപാ ബാധയെന്ന് സംശയിക്കുന്നു. രോഗിയുടെ സാമ്പിളുകൾ പരിശോധനക്കായി പൂനെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമികമായി ലഘു ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയ യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്, വെന്റിലേറ്റർ പിന്തുണയോടെ ചികിത്സ നടത്തുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സാഹചര്യം പരിശോധിക്കാൻ ഉടൻ മലപ്പുറത്തെത്തും.