ഇന്ത്യ-പാക് സംഘർഷം: സർവകക്ഷി യോഗം അവസാനിച്ചു; ഓപ്പറേഷൻ സിന്ദൂറിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ

0
107

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷി യോഗം അവസാനിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രിമാർക്കൊപ്പം പ്രതിപക്ഷ നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ഹാജരായില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ചു.ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് പ്രതിപക്ഷം കേന്ദ്ര സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ്  നേതാവ് സുദീപ് ബന്ദ്യോപാധ്യായ സായുധസേനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും സർവകക്ഷി യോഗത്തിൽ ഹാജരായിരുന്നു.