കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ‘ഡിജിറ്റൽ’ ഹജ്ജ് ആസൂത്രണം ചെയ്യുന്നു

0
5

അബുദാബി: കോവിഡ് വ്യാപനത്തിൻ്റെ അസാധാരണ സാഹചര്യം പരിഗണിച്ച് ഈ വർഷം ഡിജിറ്റൽ ഹജ്ജ് നടപ്പാക്കാൻ സൗദി അധികൃതർ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സാങ്കേതികവിദ്യയെ കൂടുതൽ ആശ്രയിക്കുക എന്ന നയമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

റോബോട്ടുകൾ തീർഥാടകർക്ക് ഫത്‌വകളും മാർഗ്ഗനിർദ്ദേശം നൽകും, കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ആയിരിക്കും തീർഥാടകരുടെ ചലനം നിയന്ത്രിക്കുക. ഓരോ തീർഥാടകരും സൗദി അറേബ്യയിൽ എത്തുന്നതുമുതൽ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതുവരെ എല്ലാ ഹജ്ജ് അനുഷ്ഠാനങ്ങളുടെയും സാങ്കേതിക സഹായത്തോടെ സമയം കൃത്യമായി സജ്ജീകരിക്കും.

സൗദി, വിദേശ തീർഥാടകർക്ക് ഈ വർഷം ഹജ്ജ് പുനരാരംഭിക്കുമെന്ന് സൗദി മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി കർശന സുരക്ഷയും നിയന്ത്രണ നടപടികളും ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സുരക്ഷാ നടപടികളുടെ പ്രത്യേകതകൾ പിന്നീടുള്ള ദിവസങ്ങളിൽ വെളിപ്പെടുത്തും.