നഴ്സുമാർ മലയാളം സംസാരിക്കേണ്ട എന്ന വിവാദ സർക്കുലർ റദ്ദാക്കി

0
5

വിവാദമായതിനെ തുടർന്ന് നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ റദ്ദാക്കി. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയുടെ വിവാദ സര്‍ക്കുലര്‍ ആണ് റദ്ദാക്കിയതു. തങ്ങളുടെ അറിവോടെയല്ല മറിച്ച്, ആശുപത്രിനഴ്സിങ് സൂപ്രണ്ടാണ് ഇന്നലെ വിവാദ ഉത്തരവ് പുറത്തിറക്കിയത് എന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഡൽഹി സർക്കാറും ഇടപെട്ടിരുന്നു.

ജി ബി പന്ത് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു. ഉത്തരവ് ഇറക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഡ്യൂട്ടി സമയത്ത് മാതൃഭാഷയിൽ സംസാരിക്കരുത് എന്നും പകരം ഹിന്ദിയിലോ ഇംഗ്ലീഷിലോ വേണം സംസാരിക്കണമെന്നും ആയിരുന്നു സർക്കുലറിൽ പറഞ്ഞത്. മലയാളി നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് ജീവനക്കാർക്കും ആശുപത്രിയിലെ രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ച് പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് ഇതെന്നായിരുന്നു സർക്കുലറിലെ വിശദീകരണം. സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.