കോവിഡ് ബാധിച്ച് ആറു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലെ പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിൽ മെയ് 31നാണ് കുഞ്ഞ് ജനിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് അമ്മയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.