ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പാകിസ്ഥാനി ഉള്ളടക്കങ്ങൾ നിരോധികാൻ കേന്ദ്ര നിർദേശം

0
125

ന്യൂ ഡൽഹി :പാകിസ്താൻ ഉള്ളടക്കങ്ങളുള്ള പരിപാടികൾ സ്ട്രീം ചെയ്യുന്നത് നിരോധിക്കാൻ കേന്ദ്ര സർക്കാർ OTT പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി.ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ OTT പ്ലാറ്റ്ഫോമുകൾ ഒഴിവാക്കണമെന്ന് 2021-ലെ ഐടി നിയമത്തിന്റെ (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എഥിക്സ് കോഡും) നിയമം അനുസരിച്ചാണ് ഈ നിർദേശം.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ഈ നിർദേശം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.