മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ച് സുപ്രീം കോടതി

0
71

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ച് സുപ്രീം കോടതി.തമിഴ്‌നാട്ടിന്റെ ആവശ്യം സ്വീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നടപടി എടുത്തിരിക്കുന്നത്. മേൽനോട്ട സമിതി ശുപാർശ ചെയ്ത വാർഷിക അറ്റകുറ്റപ്പണികൾ നടത്താൻ കോടതി അനുമതി നൽകിയിരിക്കുന്നു. കേരളത്തിന്റെ പ്രതിനിധിയായ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിർദേശം.അതുപോലെ, മുല്ലപ്പെരിയാർ പ്രദേശത്തെ റോഡ് പുനർനിർമ്മിക്കാനുള്ള തമിഴ്‌നാട്ടിന്റെ അഭ്യർത്ഥനയും കോടതി അംഗീകരിച്ചു.