വി.എസിന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജപ്രചരണം: പൊലീസിൽ പരാതി നൽകി

0
103
VS

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീൽകുമാറാണ് ഡിജിപിക്ക് പരാതി നൽകിയത്.

നിലവിൽ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷനായ വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ഒരു യൂട്യൂബ് ചാനൽ വാർത്ത പുറത്തു വിട്ടിരുന്നു. ഇത് വ്യാജവാർത്തയെന്നാരോപിച്ചാണ് സുശീൽ കുമാർ പരാതി നല്‍കിയിരിക്കുന്നത്.