ഇനി ഹജ്ജ് വേനൽക്കാലത്ത് വരുക 25 വർഷത്തിന് ശേഷം മാത്രം

0
539

റിയാദ്: ഹജ്ജ് സീസണുകൾ ഇനി കുറച്ചു കാലം വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസൺ വേനൽക്കാലത്ത് നടക്കുന്ന അവസാനത്തേതാണെന്നാണ് നിഗമനം. ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽ കാലത്ത് ഹജ്ജ് കടന്നെത്തുക. അടുത്ത വർഷം മുതൽ മിതമായ കാലാവസ്ഥയുള്ള മാസങ്ങളിലാവും ഹജ്ജ്.അടുത്ത എട്ട് ഹജ്ജ് സീസണുകൾ വസന്തകാലത്തും തുടർന്നുള്ള എട്ടെണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും. ഏകദേശം 25 വർഷത്തിന് ശേഷമായിരിക്കും വേനൽക്കാലത്തേക്ക് ഹജ്ജ് മടങ്ങിവരികയെന്നും കാലാവസ്ഥാ നിരീക്ഷകർ കണക്കുക്കൂട്ടുന്നു.