Home Middle East Kuwait കുവൈറ്റിൽ ജൂൺ 26ന് അവധി

കുവൈറ്റിൽ ജൂൺ 26ന് അവധി

0
314

കുവൈറ്റ് സിറ്റി: ഇസ്ലാമിക പുതുവത്സരം (ഹിജ്‌റി പുതുവത്സരം) ആഘോഷിക്കുന്നതിനായി കുവൈറ്റിൽ ജൂൺ 26ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 29 ഞായറാഴ്ച സർക്കാർ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് ഈ തീരുമാനം.